ചങ്ങനാശ്ശേരി: എം. വിന്‍സെൻറ് എം.എല്‍.എയെ ചാടിക്കയറി അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും ഇപ്പോള്‍ അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിെവക്കേണ്ട ആവശ്യമില്ലെന്നും കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിൻെസൻറ് കുറ്റക്കാരനാണോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പൊലീസ് അന്വേഷണത്തില്‍ പാര്‍ട്ടി ഇടപെടില്ല. നിഷ്പക്ഷ അന്വേഷണം നടത്തണം. പ്രതിപക്ഷത്തുള്ളവരെ മാത്രം അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. അറസ്റ്റ് തിടുക്കത്തിലുള്ളതായി. കഴിഞ്ഞസര്ക്കാറിെൻറ കാലത്തും ഒരു എം.എല്‍.എക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ സഹിതം പരാതി ഉയര്‍ന്നിട്ടും അറസ്റ്റ് ചെയ്തില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതിനുമുമ്പും അറസ്റ്റ് ചെയ്യപ്പെടേണ്ടവരുണ്ട്. അയാളെക്കൂടി അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.