ആലുവ: ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ . ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്കായി ചന്ദ്രനും ബഹിരാകാശവുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനം നടത്തി. അധ്യാപകനായ വി.എം. നിസാർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാെസടുത്തു. സാക്ഷരത വികസന വിദ്യാകേന്ദ്രം, നൊച്ചിമ സേവന ലൈബ്രറി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് നൊച്ചിമ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ചാന്ദ്രയാൻ ശാസ്ത്ര ഡോക്യുമെൻററി പ്രദർശിപ്പിച്ചു. പ്രധാനാധ്യാപിക അനില ക്ലാസെടുത്തു. അധ്യാപകരായ പി.പി. രാജു, എലിസബത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.