കീഴ്മാട് പഞ്ചായത്ത് ഒാഫിസിലടക്കം മൂന്നിടത്ത് മോഷണം

ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെ വെള്ളിയാഴ്ച രാത്രി മൂന്നിടത്ത് മോഷണം. പഞ്ചായത്ത് ഓഫിസി​െൻറ ഗ്രില്ലും വാതിലും തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ സെക്രട്ടറിയുടെ ലാപ്ടോപ്പ് കവർന്നു. പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയവരുടെ പട്ടികയും പഞ്ചായത്ത് സെക്രട്ടറിയുടെ ഡിജിറ്റൽ ഒപ്പും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പാണ് നഷ്ടമായത്. മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ ആദ്യം ഇരുമ്പ് ഗ്രില്ലാണ് തകർത്തത്. പിന്നീട് വാതിലി​െൻറ താഴും കുത്തിപ്പൊളിച്ചു. തുടർന്ന് അലമാരയുടെ ലോക്കും തകർത്ത ശേഷമാണ് കമ്പ്യൂട്ടർ കൈക്കലാക്കിയത്. വിവിധ ഓഫിസുകളുടെ അലമാരകളും മറ്റും കുത്തിത്തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഫയലുകളടക്കം വാരിവലിച്ചിട്ട നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പഞ്ചായത്ത് വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ആലുവ പൊലീസും സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടമശ്ശേരി ചെമ്മനാട് അബ്‌ദുൽ ഖാദറി​െൻറ വീട് കുത്തിത്തുറന്ന് ടി.വി, ലാപ്ടോപ്, വാച്ച്, അര പവ‍​െൻറ ആഭരണം എന്നിവ കവർന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കവർച്ച. കീഴ്മാട് അയ്യൻകുഴി ക്ഷേത്രത്തിൽ മോഷ്ടിക്കാൻ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. ക്ഷേത്രക്കമ്മിറ്റി ഓഫിസ് കുത്തിത്തുറക്കാനായി ശ്രമിച്ചതി​െൻറ പാടുകളുണ്ട്. ഇന്നലെ പുലർച്ച ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ഓഫിസ് കുത്തിത്തുറക്കാൻ ശ്രമിച്ചത് കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.