അമ്പെയ്ത്ത് രംഗം അനുകരിക്കുന്നതിനിടെ കണ്ണിന്​ പരിക്കേറ്റ ബാലന്​ സുഖപ്രാപ്തി

അങ്കമാലി: ബാഹുബലി സിനിമയിലെ അമ്പെയ്ത്ത് രംഗം അനുകരിച്ച് ഈർക്കിൽകൊണ്ട് അമ്പും വില്ലും ഉണ്ടാക്കി കളിക്കുന്നതിനിെട കണ്ണിന് ഗുരുതര പരിക്കേറ്റ ബാലന് സങ്കീർണ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. തൃശൂർ കാറളം പുതുവീട്ടിൽ ബിനീഷ് - സീത ദമ്പതികളുടെ മൂത്തമകൻ സംഗമേശ്വരനെയാണ് (12) വലതുകണ്ണിന് പരിക്കേറ്റ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. ഡോ. ഡേവീഡ് പുതുക്കാടൻ, ഡോ. രമ്യ മെറിൻ പൗലോസ്, ഡോ. സനിത സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയത്. കാഴ്ച തിരിച്ചുകിട്ടിയ സംഗമേശ്വരന് തുടർ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാറളം കുടുംബശ്രീ പ്രവർത്തകർ പിരിവെടുത്താണ് ചികിത്സക്കുള്ള പണം സ്വരൂപിച്ചത്. മൂർക്കനാട് സ​െൻറ് ആൻറണീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ സംഗമേശ്വരന് ലിറ്റിൽ ഫ്ലവർ ആശുപത്രി തൃശൂർ ജില്ലയിൽ നടപ്പാക്കുന്ന ഓർബിസ് - റീച്ച് േപ്രാജക്ടിന് കീഴിൽ ചികിത്സ ഇളവുകൾ നൽകിയതായി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു. കൂലിപ്പണിയിൽ നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് കാറളം ഇല്ലിക്കൽ ഡാമിനടുത്തുള്ള മൂന്ന് സ​െൻറ് പുരയിടത്തിൽ ഇവരുടെ ജീവിതം. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പും വില്ലും കളിച്ച് പരിക്കേറ്റ അഞ്ചോളം കുട്ടികൾ തൃശൂർ ജില്ലയിൽ നിന്നുതന്നെ ആശുപത്രിയിൽ ചികിത്സക്കെത്തിയതായി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.