അന്താരാഷ്ട്ര യോഗ മത്സരത്തില്‍ വൈഗ രാജേഷ് ഇന്ത്യയെ പ്രതിനിധീകരിക്കും

പെരുമ്പാവൂര്‍: ബംഗളൂരുവില്‍ നടന്ന ദേശീയ സ്പോര്‍ട്സില്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ മെഡലുകള്‍ നേടിയ വൈഗ രാജേഷ് നേപ്പാളില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കീഴില്ലം മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

പ്രൈമറി തലം മുതല്‍ കരാട്ടെ പരിശീലിക്കുന്ന വൈഗ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സ്‌കൂളിലെ ജിമിനി ടീച്ചറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലനം നടത്തുന്നത്.

കീഴില്ലം പണിക്കരമ്പലം മുണ്ടന്‍പാലത്തിങ്കല്‍ എം.ഡി. രാജേഷ് പണിക്കരുടെയും രജനി രാജേഷിന്റെയും ഇളയ മകളാണ്. ഇഗ്നോ യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി വിനയ രാജേഷാണ് സഹോദരി.  

Tags:    
News Summary - Vaiga Rajesh to represent India at international yoga competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.