ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

തൃപ്പൂണിത്തുറ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി 7.30ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സ്വന്തമായ ഉപയോഗത്തിനും വില്പനക്കുമായി സൂക്ഷിച്ച 1.270 കിലോ കഞ്ചാവ് ദിവാൻ കോട്ടിനടിയിൽ കൂട്ടിയിട്ടിരുന്ന തുണികൾക്കിടയിൽ ഒരു കവറിലായും മാസ്കിൻ ടേപ്പ് കൊണ്ട് ചുറ്റി വരിഞ്ഞും രണ്ട് ഭാഗങ്ങളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - Three people, including a young woman, arrested with one and a half kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.