മാവേലിക്കര: കനത്ത മഴയില്‍ എതിരെവന്ന കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച വാന്‍ നിയന്ത്രണം വിട്ട് 11 കെ.വി വൈദ്യുതി തൂണും ഭൂഗര്‍ഭ വൈദ്യുതി കേബിളും സമീപവീടിെൻറ മതിലും തകര്‍ത്തു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കരീലക്കുളങ്ങര സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കായംകുളം-തിരുവല്ല േറാഡിൽ ചെട്ടികുളങ്ങര ചന്തക്ക് തെക്ക് വരിക്കോലില്‍ ജങ്ഷനുസമീപം വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പലചരക്ക് സാധനങ്ങളുമായി പോയ വാനാണ് അപകടത്തില്‍പെട്ടത്. വാന്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൈത തെക്ക് കുറ്റിയില്‍ സൂസന്‍ വില്ലയില്‍ യോഹന്നാൻ ബേബിയുടെ വീടിെൻറ മതിലാണ് തകര്‍ന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും പൂര്‍ണമായി നിലച്ചു. വെള്ളിയാഴ്ച വൈദ്യുതി ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെട്ടികുളങ്ങര ചന്തയില്‍നിന്ന് തിരിച്ചുവിട്ടു. കായംകുളം ട്രാഫിക് എസ്.ഐ മഹാദേവെൻറ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.