കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ തിരുക്കുടുംബ ദേവാലയത്തിലെ പിതൃവേദിയുടെയും കൂത്താട്ടുകുളം ദേവമാത ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ 23ന് നടക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ ദേവമാത ആശുപത്രിയിൽ നടക്കുന്ന ക്യാമ്പില്‍ ഉദരരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, അസ്ഥിരോഗവിഭാഗം, ന്യൂറോളജിവിഭാഗം, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എൻററോളജി വിഭാഗം, താക്കോല്‍ദ്വാര ശസ്ത്രക്രിയവിഭാഗം, ജനറല്‍ മെഡിസിന്‍, നേത്രരോഗവിഭാഗം എന്നിവയുടെ സേവനം ലഭിക്കും. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് അവസരം. മുന്‍ ചികിത്സ റിപ്പോര്‍ട്ടുകള്‍, മരുന്നുകുറിപ്പുകള്‍ എന്നിവ കൊണ്ടുവരണം. ടൗണ്‍ പള്ളി, ദേവമാത ആശുപത്രി, സാഗാ ട്രാവല്‍സ്, ജനറല്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കര്‍ത്താനിക്കാട്ട് മെഡിക്കല്‍സ്, വുഡ് ആര്‍ട്സ് ഫര്‍ണിഷിങ്സ് എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.