പണി പൂർത്തീകരിച്ച പൊതുമാർക്കറ്റ്‌ തുറക്കണം

കൂത്താട്ടുകുളം: പണി പൂർത്തിയായ പൊതുമാർക്കറ്റ്‌ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 90 ശതമാനം പണി പൂർത്തീകരിച്ച പൊതുശ്മശാനവും ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം ഗവ. ആശുപത്രിയിലെ നഴ്സുമാരെ സ്ഥലംമാറ്റം നടത്തിയ കാര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് കെൻ കെ. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ജിജോ ടി. ബേബി, ഷാജി കെ.സി, ജോമി മാത്യു, സിജു ഏലിയാസ്, എബി എബ്രഹാം, ജിൻസ് പൈറ്റക്കുളം, ജിനേഷ് വൻനിലം, കാർത്തിക്, എ.ജെ. അമൽ സജീവൻ, ആൽവിൻ ഫിലിപ്, അജോ ജോൺ, സചിൻ സനി, െജയ്സ്‌ ഐസക്, ടോണി ടോം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.