നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്​റ്റിൽ

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ സനാതനപുരം ഉമാപറമ്പിൽ വീട്ടിൽ മനുവിനെ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽനിന്നും വടിവാൾ കണ്ടെടുത്തു. വധശ്രമം, അടിപിടി, ഭവനഭേദനം, ആയുധം കൈവശം വെക്കൽ തുടങ്ങി 16ഒാളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പട്രോളിങ്ങിനിടെ ചുടുകാട് ജങ്ഷന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ള മദ്യ-ലഹരിമരുന്ന് കച്ചവട കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ എം.കെ. രാജേഷി​െൻറ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.െഎ സാഗർ, സിവിൽ പൊലീസ് ഒാഫിസർമാരായ ദിനുലാൽ, ശരത് ചന്ദ്രൻ, ലാലു അലക്സ്, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.