സമസ്​ത സംഗമം; മേഖല കൺവെൻഷനുകൾ 23ന്​

ആലുവ: ഫാഷിസത്തിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തി‍​െൻറ പ്രചാരണാർഥം മേഖല കൺവെൻഷനുകൾ ജില്ലയുടെ വിവിധ മേഖലകളിൽ 23ന് ചേരും. വൈകീട്ട് നാലിന് കൺവെൻഷനുകൾ ആലുവ മേഖല സെൻട്രൽ ജുമാമസ്ജിദിലും വൈപ്പിൻ മേഖല എടവനക്കാട് ബദരിയ മദ്റസയിലും കളമശ്ശേരി, തൃക്കാക്കര, എറണാകുളം മേഖലകളിലെ കൺവെൻഷൻ തൃക്കാക്കര ദാറുസ്സലാം മദ്റസയിലും കൊച്ചി, പള്ളുരുത്തി മേഖലകളിലേത് കച്ചേരിപ്പടി ഹിദായത്തുൽ ഇസ്ലാം മദ്റസയിലും പെരുമ്പാവൂർ മേഖല പെരുമ്പാവൂർ വ്യാപാരഭവനിലും മൂവാറ്റുപുഴ മേഖല വ്യാപാരഭവനിലും ചേരും. സമസ്ത ജില്ല മുശവറ അംഗങ്ങൾ, കീഴ്ഘടകങ്ങളുടെ ജില്ല നേതാക്കൾ എന്നിവർ വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.