കുടിവെള്ള പൈപ്പ്​ പൊട്ടി; ശുദ്ധജല വിതരണം മുടങ്ങി

പറവൂർ: കുടിവെള്ള പൈപ്പ് പൊട്ടി ചേന്ദമംഗലത്ത് ശുദ്ധജല വിതരണം നിലച്ചു. പാലിയം ക്ഷേത്രത്തിന് പിന്നിൽ ചാലിപ്പാലം ഭാഗത്തേക്കു പോകുന്ന റോഡിൽ ബുധനാഴ്ച രാത്രിയാണ് പൈപ്പ് പൊട്ടിയത്. ഇത് രണ്ടാം തവണയാണ് ഇവിടെ പൈപ്പ് തകർന്നത്. ഇതോടെ ചേന്ദമംഗലം പ്രദേശത്തേക്കുള്ള പമ്പിങ് വാട്ടർ അതോറിറ്റി നിർത്തിവെച്ചു. പമ്പിങ് നിലച്ചതോടെ പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു. പത്തിലേറെ തവണ ഇവിടെ പൈപ്പ് പൊട്ടി തകർന്നിട്ടും അധികൃതർ കാര്യമായെടുക്കുന്നിെല്ലന്നാണ് ആക്ഷേപം. കാലപ്പഴക്കമാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണം. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും ഇതേ വരെ നടപ്പായിട്ടില്ല. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാത്ത അധികാരികളുടെ നിലപാടിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.