യുവാവ് ചികിത്സ സഹായം തേടുന്നു

നെട്ടൂർ: ബ്രെയിൻ ട്യൂമർ ബാധിച്ച . മരട് നഗരസഭയിൽ 11-ാം വാർഡിൽ വാടകക്ക് താമസിക്കുന്ന സി.എം. ജസിയുടെ മകൻ നിധിൻ ജോർജാണ് (19) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. മൂന്ന് പെണ്ണും രണ്ട് ആണും അടങ്ങിയതാണ് ജസിയുടെ കുടുംബം. ഭർത്താവ് 19 വർഷം മുമ്പ് ഉപേക്ഷിച്ചുപോയി. നിധി​െൻറ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. നെട്ടൂർ ലേക്ഷോർ ആശുപത്രിയിൽ ന്യൂറോ സർജൻ അരുൺ ഉമ്മ​െൻറ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയിലാണ് നിധിൻ. തുടർചികിത്സക്ക് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ധനസമാഹരണത്തിന് ഡിവിഷൻ കൗൺസിലർ ടി.ആർ. കൃഷ്ണകുമാർ, സി.എം. ജസി, മിനി ഉദയൻ എന്നിവരുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മരട് ബ്രാഞ്ചിൽ ജോയൻറ് സേവിങ്സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 0677053000002931, ഐ.എഫ്.എസ് കോഡ് -SIBL0000677. ഫോൺ: 9447576232 (ടി.ആർ. കൃഷ്ണകുമാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.