കൊച്ചി: കളമശ്ശേരി എച്ച്.എം.ടിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് കിട്ടേണ്ട പെൻഷൻ ആനുകൂല്യം, സൗജന്യ ചികിത്സ സഹായം തുടങ്ങിയവ നിഷേധിച്ചിരിക്കുകയാണെന്ന് എച്ച്.എം.ടി റിട്ടയറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1200 േപർക്ക് ഇത്തരത്തിൽ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇ.പി.എഫ് പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള 1800ൽ പരം ജീവനക്കാർക്ക് തുച്ഛമായ തുക മാത്രേമ പെൻഷനായി ലഭിക്കുന്നുള്ളൂ. പ്രശ്നങ്ങൾ വിവരിച്ച് കേന്ദ്ര വ്യവസായ മന്ത്രിക്കും തൊഴിൽ മന്ത്രിക്കും കേരളത്തിൽനിന്നുള്ള പാർലമെൻറ് അംഗങ്ങൾക്കും എച്ച്.എം.ടി മാനേജ്മെൻറിനും നിവേദനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് എം.ജി. രാധാകൃഷ്ണൻ, ജന.സെക്രട്ടറി വി.പി. രഘൂത്തമൻ, മുൻ സെക്രട്ടറി എ. രാജഗോപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.