കൊച്ചി: എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പിന് സ്ഥിരം ഉപമേധാവിയെ നിയമിക്കണമെന്ന് ആലുവ എം.ഇ.എസ് മാറംപള്ളി കോളജിൽ ചേർന്ന പ്രൈവറ്റ് കോളജ് മിനി സ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെ.പി.സി. എം.എസ്.എഫ്) യോഗം ആവശ്യപ്പെട്ടു. സ്ഥിരം ഡെപ്യൂട്ടി ഡയറക്ടർ ഇല്ലാത്തതിനാൽ ജീവനക്കാരുടെ ആനുകൂല്യങ്ങളും അത്യാവശ്യ ബില്ലുകളും കെട്ടിക്കിടക്കുന്നതായും ഇതിൽ അടിയന്തര നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് സി.ജെ. പോൾ, മേഖല പ്രസിഡൻറ് ടി.കെ. മജീദ്, സെക്രട്ടറി എ.എം. ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.