കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ തമ്മനം സ്വദേശി മണികണ്ഠെൻറ ജാമ്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏറെ ഗൗരവമുള്ള കേസാണിതെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവന്നേക്കും. മറ്റ് പ്രതികളെല്ലാം തടവിലാണ്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.