മാലിന്യസംസ്കരണത്തിന്​ നെക്‌സാ കോണ്ടിമെൻറ്സ്

കടുങ്ങല്ലൂർ: മാലിന്യസംസ്കരണത്തിന് നൂതനവും എളുപ്പവുമായ പദ്ധതിയുമായി നെക്‌സാ കോണ്ടിമ​െൻറ്സ് എന്ന സ്ഥാപനം രംഗത്തെത്തി. ജൈവ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടാണ് പദ്ധതി. പഞ്ചായത്തിലെ 11ാം വാർഡിൽ പദ്ധതിയുടെ പരിചയപ്പെടുത്തൽ നടന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മാലിന്യങ്ങൾ ശേഖരിച്ച് ജൈവ വളമാക്കി മാറ്റും. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നിരവധി വീടുകളിൽനിന്നും പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യം ശേഖരിച്ചു. പദ്ധതി വിജയകരമായാൽ മറ്റു വാർഡുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് നിർദേശം നൽകുമെന്ന് വാർഡ് അംഗം വി.കെ. ഷാനവാസ് പറഞ്ഞു. കെ.എ. അഷ്‌റഫ്, കെ.എം ഹമീദ്, എസ്‌. പ്രകാശൻ,കെ.എ. സമദ്, പി.കെ അബ്ബാസ്, ബെന്നി തോമസ്, കെ.അഷറഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.