കാറ്റിലും മഴയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോതമംഗലം: മരം വീണ് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീഴുകയായിരുന്നു. െപാലീസ് സ്റ്റേഷനു മുന്നിലും ചേലാട് കവലയിലും മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു. െപാലീസ് സ്റ്റേഷനു മുന്നിൽ മരം വീണ് പാർക്കുചെയ്തിരുന്ന കാറിന് കേടുപാട് പറ്റി. കാറിനകത്ത് യാത്രക്കാർ ഉണ്ടായിരുന്നില്ല. കോതമംഗലം ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ കെ.എൻ. സതീഷ​െൻറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ ഫയർമാൻമാരായ ടി.കെ. എൽദോ, ബിബിൻ, നജീം, രഞ്ജിത്ത്, അനൂപ് എന്നിവർ അടങ്ങുന്ന സംഘത്തി​െൻറ ശ്രമഫലമായാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.