എൽ.ഐ.സി ഏജൻറ്​സ്​ ഓർഗനൈസേഷൻ ഡിവിഷൻ സമ്മേളനം ആരംഭിച്ചു

തൃപ്പൂണിത്തുറ: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) എറണാകുളം ഡിവിഷൻ സമ്മേളനത്തിന് ലായം കൂത്തമ്പലത്തിൽ തുടക്കമായി. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. സജിമോൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി, യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. ബാലകൃഷ്ണൻ, സെക്രട്ടറി ടി.കെ. മോഹനൻ, െഡവലപ്മ​െൻറ് ഓഫിസർ സി. ഹരീഷ് കുമാർ, പി.സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്ന് 150 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.