മട്ടാഞ്ചേരി: ഈരവേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആരാണ് ഏറ്റവും വലിയ ഏകാധിപതി എന്നതിനുള്ള മത്സരമാണ് നരേന്ദ്ര മോദിയും, പിണറായി വിജയനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ , മേയർ സൗമിനി ജയിൻ, ഡി.സി.സി. പ്രസിഡൻറ് ടി.ജെ. വിനോദ്, എൻ. വേണുഗോപാൽ, ഡൊമിനിക്ക് പ്രസേൻറഷൻ, ടി.വൈ. യൂസഫ്, കെ.എം. റഹീം, േബ്ലാക്ക് പ്രസിഡൻറുമാരായ പി.എച്ച്. നാസർ, ഷാജി കുറുപ്പശേരി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എൻ.കെ. നാസർ, ടോണി ചമ്മണി, വി.ജെ. പൗലോസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി മാത്യു, മാലിനി ബിജു. കൗൺസിലർ ഷമീന , എ.എം. അയൂബ്, അജിത്ത് അമീർ ബാവ, കെ.ആർ. റെജീഷ് എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകർ, ഹൈറേഞ്ച് മാരത്തോൺ ജേതാവ് ഗോപുൽദാസ്, വിവിധ പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.