കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കും- ^കെ.ജെ. മാക്സി എം.എല്‍.എ

കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കും- -കെ.ജെ. മാക്സി എം.എല്‍.എ മട്ടാഞ്ചേരി: മേല്‍ക്കൂര തകര്‍ന്ന് അപകടാവസ്ഥയിലായ മട്ടാഞ്ചേരി പുതിയറോഡ് ബംഗ്ലാവ് പറമ്പിലെ മാളിക കെട്ടിടത്തിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്സി എം.എല്‍.എ. വ്യാഴാഴ്ച അപകടം നടന്ന കെട്ടിടം സന്ദര്‍ശിച്ച ശേഷം താമസക്കാരുമായി ചര്‍ച്ച നടത്തി. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരമോ ലൈഫ് മിഷന്‍ പദ്ധതിയിലോ ഉള്‍പ്പെടുത്തിയോ പുനരധിവാസം നടത്താനാണ് ആലോചിക്കുന്നത്. ഇതില്‍ എത് വേണമെന്ന് താമസക്കാര്‍ക്ക് തീരുമാനിക്കാമെന്നും കലക്ടറുടെ നേതൃത്വത്തില്‍ വീട്ടുകാരെകൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും എം.എല്‍.എ പറഞ്ഞു. എം.എ. താഹ, പി.എം. ഇസ്മുദ്ദീന്‍, സി.യു. അനസ് എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പേതാടെയാണ് മേയര്‍ സൗമിനി ജയിന്‍ കെട്ടിടം സന്ദര്‍ശിച്ചത്. ഭവന നിര്‍മാണ പദ്ധതിയിൽപെടുത്തി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് എം.എല്‍.എയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു, കോണ്‍ഗ്രസ് േബ്ലാക്ക് പ്രസിഡൻറ് പി.എച്ച്. നാസര്‍, കെ.എം. റഹീം, സമദ് എന്നിവരും മേയറോടൊപ്പമുണ്ടായിരുന്നു. ഒമ്പത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബുധനാഴ്ച രാവിലെ 11ഒാടെയാണ് കെട്ടിടത്തി​െൻറ മച്ച് താങ്ങിനില്‍ക്കുന്ന മേല്‍ക്കൂരയുടെ പ്രധാന ഭാഗം വീണത്. എഴുപതോളം പേരെ രാത്രിയില്‍ മാറ്റി താമസിപ്പിക്കുനതിനുള്ള നടപടികളും റവന്യൂ അധികൃതര്‍ ഭാഗത്തുനിന്ന് ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.