പൊലീസ് സ​്​റ്റേഷന് മുന്നിലെ വൻവൃക്ഷം വീഴാറായ നിലയിൽ

പള്ളുരുത്തി: പള്ളുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരം മറിഞ്ഞു വീഴാറായ നിലയിൽ. സ്റ്റേഷ​െൻറ പ്രധാന ഗേറ്റിന് മുന്നിലെ മരം കാറ്റും മഴയും മൂലം വേരുകൾ പൊട്ടി ചരിയുകയായിരുന്നു. തൊട്ടടുത്തുള്ള സർക്കിൾ ഓഫിസ് മതിൽക്കെട്ടിലൂടെയാണ് ആളുകൾ സ്റ്റേഷനിലേക്ക് കയറുന്നത്. പൊലീസ് വാഹനവും റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. മരം മുറിച്ചു നീക്കുന്നതിന് ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ടതായി സ്റ്റേഷൻ അധികൃതർ പറഞ്ഞു. es3 Palluruthy Police Station Tree പള്ളുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിൽ ചരിഞ്ഞു നിൽക്കുന്ന ആൽമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.