ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

നെട്ടൂർ: തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി. . രാവിലെ 3.30ന് വിഷ്ണു ക്ഷേത്രത്തിൽ നട തുറന്ന് നിർമാല്യ ദർശനത്തിനുശേഷം പ്രത്യേക പൂജകൾ കഴിഞ്ഞ് അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിക്കും. പ്രധാന വഴിപാടായ പിതൃ നമസ്കാരം, കൂട്ട നമസ്കാരം എന്നിവക്കായി വിഷ്ണു ക്ഷേത്രത്തി​െൻറ വലിയമ്പലത്തി​െൻറ തെക്ക് ഭാഗത്തും പൂജക്കായി വിഷ്ണുക്ഷേത്രത്തി​െൻറ വടക്ക് ഭാഗത്തും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. ശിവക്ഷേത്രത്തിൽ രാവിലെ നാലിന് നടതുറന്ന് നിർമാല്യ ദർശനത്തിനുശേഷം പ്രത്യേകപൂജകൾ ഉണ്ടായിരിക്കും. ശിവക്ഷേത്രത്തിൽ വിജയരാജ് എബ്രാന്തിരിയും വിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണറാവു എമ്പ്രാന്തിരിയും കാർമികത്വം വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡി​െൻറയും, ക്ഷേത്ര ഉപദേശക സമിതിയുടെയും മേൽനോട്ടത്തിൽ മരുന്ന് കഞ്ഞിയും ചുക്ക് കാപ്പി വിതരണവും ഉണ്ടായിരിക്കും. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്ന ഭക്തരുടെ സുരക്ഷക്കായി ഫയർഫോഴ്സി​െൻറയും, വാഹന നിയന്ത്രണത്തിനും ക്ഷേത്രത്തി​െൻറ മറ്റു സുരക്ഷക്കും പനങ്ങാട് പൊലീസി​െൻറ സേവനവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.