തൃപ്പൂണിത്തുറ: നഗരസഭ പരിധിയിൽ തിരുവാങ്കുളം--ചോറ്റാനിക്കര റോഡിൽ കടുങ്ങമംഗലം സ്റ്റോപ്പിനടുത്ത് പി.ഡബ്ല്യു.ഡി റോഡിലെ പാലമരം യാത്രക്കാരെയും പരിസരവാസികെളയും ഭീതിയിലാക്കുന്നു. ശക്തമായി കാറ്റടിച്ചാൽ വീഴാവുന്ന സ്ഥിതിയിലാണ് മരം. 11 കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ മരം മറിഞ്ഞാൽ വൻ ദുരന്തം സംഭവിക്കും. തിരക്കുള്ള റോഡായതിനാൽ വാഹനങ്ങളുടെ നീണ്ട നിരതന്നെ എപ്പോഴും കാണാം. വർഷങ്ങൾക്കു മുമ്പ് സ്കൂട്ടർ യാത്രക്കാരൻ മരത്തിെൻറ കൊമ്പൊടിഞ്ഞ് വീണ് മരിച്ചിരുന്നു. മുളന്തുരുത്തി പി.ഡബ്ല്യു.ഡി സെക്‌ഷന് കീഴിലാണ് ഈ റോഡ്. മരം മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലർ കെ.ആർ. സുകുമാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.