തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിെൻറ ശരീരത്തിൽ മർദനമേറ്റതിെൻറ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിലും ചെവിക്ക് പിന്നിലും അടിയേറ്റതിെൻറ പാടുകളുണ്ടെന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മർദനമേറ്റ സ്ഥലങ്ങൾ ചുവന്നുകിടന്നിരുന്നു. മുലകളുടെ ഞെട്ട് പിടിച്ചുടച്ച നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. മുല്ലശ്ശേരി മാനിനകുന്നില്‍ ഏങ്ങണ്ടിയൂർ ചന്തപ്പടി ചക്കാണ്ടന്‍ കൃഷ്ണെൻറ മകന്‍ വിനായകിനെയും കൂട്ടുകാരന്‍ ശരത്തിനെയും തിങ്കളാഴ്ചയാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്നത് കണ്ടതിെൻറ പേരിലായിരുന്നു നടപടി. പ്രത്യേക തരത്തിൽ മുടി വളർത്തിയതും പൊലീസിന് പിടിച്ചില്ലേത്ര. സംശയാസ്പദ നിലയിൽ കെണ്ടന്ന പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് മോഷണം പെരുകുന്നുവെന്നും ബൈക്കിന് രേഖകളില്ലായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിെട്ടന്നും രേഖകളുമായി വന്നാൽ ബൈക്ക് വിട്ടുനൽകാമെന്ന് അറിയിച്ചിരുന്നുവെന്നും പൊലീസ് അവകാശപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വിനായകിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മർദനവും മാനസിക-ശാരീരിക പീഡനവുമാണ് മരണകാരണമെന്ന് വിനായകിെൻറ പിതാവ് കൃഷ്ണൻ പരാതിപ്പെട്ടിരുന്നു. മുടി പിഴുതെടുക്കാൻ ശ്രമിച്ചെന്നും ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചെന്നും വിനായകിനൊപ്പം കസ്റ്റഡിയിലെടുക്കപ്പെട്ട ശരത് മൊഴി നൽകി. പക്ഷേ, മർദിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അസി. കമീഷണറുടെ റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ടോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. വിദേശത്തുള്ള സഹോദരൻ വിഷ്ണു നാട്ടിലെത്തിയശേഷം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.