ബാലാവകാശ സംരക്ഷണ കമീഷനിൽ ഒഴിവ്​

ആലപ്പുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ അസിസ്റ്റൻറ് േഗ്രഡ്- ഒന്ന് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമബിരുദവും മൂന്നുവർഷത്തിൽ കുറയാത്ത സ്ഥിരസേവന ദൈർഘ്യവുമുള്ള കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവിസിലോ മറ്റ് സബോർഡിനേറ്റ് സർക്കാർ സർവിസിലോ ഗവൺമ​െൻറ് സെക്രേട്ടറിയറ്റ് ലീഗൽ അസി. േഗ്രഡ്- രണ്ടിന് സമാനമായ തസ്തികയിൽ ജോലി ചെയ്യുന്ന ക്ലറിക്കൽ ജീവനക്കാർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മ​െൻറ്, നിയമബിരുദ സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10നു മുമ്പ് സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, വാൻറോസ് ജങ്ഷൻ, തിരുവനന്തപുരം - 695 034 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 8281930453, 0471- 2326603.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.