kerala university news.... ബി.എ പരീക്ഷാഫലം

ബി.എ പരീക്ഷഫലം തിരുവനന്തപുരം: ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ആൻഡ് വിഡിയോ പ്രൊഡക്ഷന്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്) പരീക്ഷഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എ ഹിന്ദി പരീക്ഷ: പുതുക്കിയ ടൈംടേബിള്‍ ജൂലൈ 26-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിള്‍ (െറഗുലര്‍/സപ്ലിമ​െൻററി) സര്‍വകലാശാല വെബ്‌സൈറ്റില്‍. സെഷണല്‍/ സി.എ മാര്‍ക്ക് ഇംപ്രൂവ് ചെയ്യാം ബി.ടെക്/ബി.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കി യഥാക്രമം അഞ്ച്/ആറ് വര്‍ഷം കഴിഞ്ഞ, പരാജയപ്പെട്ട വിദ്യാർഥികള്‍ക്ക് (ബി.ടെക് -ഏഴാം സെമസ്റ്റര്‍, ബി.ആര്‍ക് -അഞ്ചാം സെമസ്റ്റര്‍) വിഷയങ്ങളുടെ സെഷണല്‍/ സി.എ മാര്‍ക്ക് ഇംപ്രൂവ് ചെയ്യാനുള്ള അവസരം നല്‍കും. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ ഇംപ്രൂവ്‌മ​െൻറ് പറ്റുകയുള്ളൂ. മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.ഡെസ് ഫലം 2016 ഡിസംബറില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ഡെസ്, 2017 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ഡെസ് ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. ബിരുദ പ്രവേശനം: മൂന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് ഇന്ന് 2017-18 അധ‍്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് വെബ്‌സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മ​െൻറ് പരിശോധിക്കാവുന്നതാണ്. കേന്ദ്രീകൃത അലോട്ട്‌മ​െൻറ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളജിലും പ്രവേശനം ലഭിക്കാത്തതും എന്നാല്‍, ഈ സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ പുതുതായി അലോട്ട്‌മ​െൻറ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കാനുള്ള ചെലാന്‍ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840- രൂപയുമാണ്. ഇപ്രകാരം അഡ്മിഷന്‍ ഫീസ് അടച്ചവര്‍ അഡ്മിഷന്‍ ഫീസ് അടച്ചതി​െൻറ വിവരം വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം അലോട്ട്‌മ​െൻറ് മെമ്മോ പ്രി​െൻറടുത്ത് മെമ്മോയില്‍ പറഞ്ഞ കോളജില്‍ പ്രവേശനം നേടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.