ആലപ്പുഴ: മുങ്ങിമരണങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള അറിവ് പുതു തലമുറക്ക് പകരുന്നതിനായി സാഹസിക നീന്തൽ താരം എസ്.പി. മുരളീധരെൻറ നേതൃത്വത്തിൽ ജലസുരക്ഷ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുനല്ലൂർ ഗവ. ഹൈസ്കൂളിൽ വ്യാഴാഴ്ച വൈകീട്ട് 3.30ന് നടക്കുമെന്ന് മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുരളീധരൻ രൂപവത്കരിച്ച സേവ് വാട്ടർ സേവ് ലൈഫ് സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റി, വേവ് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജലസുരക്ഷ യാത്ര. 30 മിനിറ്റ് പരിപാടിയിൽ നീന്തലിെൻറ പ്രായോഗിക വശങ്ങളെക്കുറിച്ച് മുരളീധരൻ കുട്ടികളുമായി സംവദിക്കും. ജലരാശി എന്ന പുസ്തകവും വിദ്യാർഥികളെ പരിചയപ്പെടുത്തും. പരിപാടി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വാർത്തസമ്മേളനത്തിൽ സേവ് വാട്ടർ സേവ് ലൈഫ് സൊസൈറ്റി രക്ഷാധികാരി ഡോ. കെ.ആർ. വിശ്വംഭരൻ, സെക്രട്ടറി സാജൻ കുട്ടി, പ്രോഗ്രാം കോഓഡിനേറ്റർ രാജീവ് പിള്ള, അരുൺ ഗോപിനാഥ്, ജെ.ആർ. ജയരാജ്, കെ.ആർ. രമണൻ എന്നിവർ പങ്കെടുത്തു. വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 27ന് ആലപ്പുഴ: വിളക്കിത്തല നായർ സമാജത്തിെൻറ 63ാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 27,28 തീയതികളിൽ ആലപ്പുഴ എസ്.ഡി.വി സ്കൂൾ മൈതാനത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചക്ക് രണ്ടിന് കളർകോടുനിന്നും സമ്മേളനവേദിയിലേക്ക് പ്രകടനം നടത്തും. തുടർന്ന് ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും പങ്കെടുക്കും. 28ന് പുന്നപ്ര വയലാർ സ്മാരക ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി ജി. കുട്ടപ്പൻ, സ്വാഗത സംഘം ചെയർമാൻ വി.ജി. മണിലാൽ, ജനറൽ കൺവീനർ എസ്. മോഹനൻ, സംസ്ഥാന സെക്രട്ടറി എം.എൻ. മോഹനൻ, താലൂക്ക് സെക്രട്ടറി ഇ.എൻ. ശങ്കരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.