ക്രൈസ്തവരുടെ വേരുകൾ ബുദ്ധമത പാരമ്പര്യങ്ങളിൽ ^ഡോ.എം.ജി.ശശിഭൂഷണ്‍

ക്രൈസ്തവരുടെ വേരുകൾ ബുദ്ധമത പാരമ്പര്യങ്ങളിൽ -ഡോ.എം.ജി.ശശിഭൂഷണ്‍ മാവേലിക്കര: ക്രൈസ്തവരുടെ വേരുകള്‍ തേടിപ്പോയാല്‍ െചന്നെത്തുന്നത് നമ്പൂതിരി ഇല്ലങ്ങളിലേക്കല്ല മറിച്ച് ബുദ്ധ--ജൈന മതങ്ങളില്‍പെട്ട പാരമ്പര്യങ്ങളിലായിരിക്കുമെന്ന് ചരിത്രാന്വേഷകനായ ഡോ. എം.ജി. ശശിഭൂഷണ്‍. സാഹിത്യ പോഷിണി മാസികയുടെ 200 -ാം ലക്കത്തി​െൻറ പ്രകാശന വേളയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിനയത്തി​െൻറ ഭാഷയാണ് ഓണാട്ടുകരയുടേത്. ഓണാട്ടുകരക്കാര​െൻറ ഉള്ളില്‍ ധാർഷ്ട്യമുണ്ടെങ്കിലും സംസാരഭാഷ വിനയമുള്ളതാണ്. പാരതന്ത്ര്യത്തിലൂടെ വ്യാപാരത്തെ ആശ്ലേഷിക്കുകയാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചെയ്തത്. ബൗദ്ധ പാരമ്പര്യങ്ങളെ കാത്തുസൂക്ഷിച്ചു എന്നതാണ് ഓണാട്ടുകരയുടെ സാംസ്‌കാരിക സമ്പന്നത. പ്രാചീന ഗ്രന്ഥങ്ങളില്‍ ഓണാട്ടുകരക്ക് പ്രമുഖ സ്ഥാനമാണുള്ളത്. വാസ്തു ശില്‍പ വൈദഗ്ധ്യം മഹത്തരമാണ്. ഹരിപ്പാട്, കണ്ടിയൂര്‍ ക്ഷേത്രങ്ങള്‍ വാസ്തു ശില്‍പ കലയുടെ ഉദാത്ത മാതൃകകളാണ്. പദ്മനാഭ സ്വാമിക്ഷേത്രത്തി​െൻറ നിർമാണത്തില്‍ ഓണാട്ടുകരയിലെ തച്ചന്മാര്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമലഗിരി ബിഷപ് ഹൗസില്‍ നടന്ന ചടങ്ങിൽ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത മാസിക എം.എം. ജമാലുദ്ദീന്‍ സാഹിദിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചുനക്കര ജനാര്‍ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ സാമ്രാജ് മായാജാലത്തിലൂടെയാണ് പ്രകാശനത്തിനായുള്ള പുസ്തകം കൈമാറിയത്. കണ്‍മണി, മുരളീധരന്‍ തഴക്കര, മധു ഇറവങ്കര, ജോര്‍ജ് തഴക്കര എന്നിവരെ ആദരിച്ചു. ഫാ. മത്തായി വിളനിലം, എം.എം. ജമാലുദ്ദീന്‍ സാഹിദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.