പട്ടണക്കാട് സഹ. ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

ചേര്‍ത്തല: തെരഞ്ഞെടുപ്പിനു മൂന്നുദിവസം മാത്രം ശേഷിക്കെ കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി പട്ടണക്കാട് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ നോട്ടീസ് സെക്രട്ടറി കൈപ്പറ്റിയില്ല. തുടര്‍ന്ന് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ബാങ്കിലെ നിര്‍ണായകമായ മിനിറ്റ്സ് ബുക്ക് ഒരു സംഘം ബാങ്കില്‍ അതിക്രമിച്ചുകയറി തട്ടിയെടുത്തതായി സെക്രട്ടറി പട്ടണക്കാട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ബാങ്കില്‍ ക്രമക്കേട് കാട്ടി പുറത്തായവരാണിതിനു പിന്നിലെന്നും ഡി.സി.സി സെക്രട്ടറി ടി.എച്ച്. സലാം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.