ചെങ്ങന്നൂർ: -വരട്ടാർ പുനരുജ്ജീവനപ്രവർത്തനങ്ങളുടെ ഭാഗമായി ഇറിഗേഷൻ വകുപ്പ് വരട്ടാർ തീരങ്ങളിൽ തുടർസന്ദർശനം നടത്തി. വരട്ടാർ ഉത്ഭവസ്ഥാനം മുതൽ അവസാനഭാഗമായ ഇരമല്ലിക്കരയിലെ വാളത്തോട് വരെ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി മന്ത്രി തോമസ് ഐസക്കിെൻറ നിർദേശ പ്രകാരമാണ് സംഘം സന്ദർശിച്ചത്. എക്സിക്യൂട്ടിവ് എൻജീനിയർ അലക്സ് വർഗീസിെൻറ മേൽനോട്ടത്തിൽ അസിസ്റ്റൻറ് എൻജിനീയർ ബി. രാമകൃഷ്ണൻ, ഓവർസിയർമാരായ കെ. തുളസീധരൻ, കെ. രാമചന്ദ്രൻ നായർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. വരട്ടാറിന് കുറുകെയുള്ള തെക്കുംമുറിപ്പാലം അപകടത്തിൽ ചെങ്ങന്നൂർ:- വരട്ടാറിനു കുറുകെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ നന്നാട് ഭാഗത്ത് തെക്കുംമുറി പാലം അപകടത്തിൽ. വരട്ടാർ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ഇറിഗേഷൻ വകുപ്പ് നടത്തിയ സന്ദർശനത്തിലാണ് തെക്കുംമുറി പാലത്തിലെ വിള്ളൽ ശ്രദ്ധയിൽ പെട്ടത്. പാലത്തിെൻറ ഇടതുവശത്തെ കൽക്കെട്ടിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. താഴെ തൂണിെൻറ കല്ലുകളും ഇളകി അകന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് അടിയന്തരമായി എക്സിക്യൂട്ടിവ് എൻജിനീയർക്ക് സമർപ്പിക്കുമെന്ന് പറഞ്ഞു. 1963-ൽ നിർമിച്ച പാലമാണിത്. പള്ളിയോടങ്ങൾക്ക് കടന്നുപോകാൻ പാകത്തിനായിരുന്നു പാലം നിർമാണം. ചരക്കുവള്ളങ്ങളും ഇതുവഴിയായിരുന്നു കടന്നുപോയിരുന്നത്. തൃക്കുന്നപ്പുഴ ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: 78.50 ശതമാനം പോളിങ് ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 78.50 ശതമാനം പോളിങ്. മൊത്തം 8,225 വോട്ടർമാരിൽ 6,456 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 3,018 പുരുഷന്മാരും 3,438 സ്ത്രീകളും വോട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് വോട്ടെണ്ണൽ ആരംഭിക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.