സാമ്പത്തിക ബാധ്യത; പായിപ്പാട് ജലോത്സവ നടത്തിപ്പ് പ്രതിസന്ധിയിൽ

ഹരിപ്പാട്: 400 വർഷത്തെ ചരിത്രപാരമ്പര്യമുള്ള പായിപ്പാട് ജലോത്സവത്തി​െൻറ നടത്തിപ്പ് സാമ്പത്തിക ബാധ്യതയെ തുടർന്ന് പ്രതിസന്ധിയിൽ. തിരുവോണം, അവിട്ടം, ചതയം നാളുകളിൽ നടത്തപ്പെടുന്ന ജലോത്സവത്തിന് കഴിഞ്ഞ രണ്ടുവർഷത്തെ കളികളിലായി 20 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. കഴിഞ്ഞ വർഷത്തെ ജലോത്സവത്തിൽ പങ്കെടുത്ത കളിവള്ളങ്ങളുടെ ബോണസ് തുക കൊടുക്കാനും സംഘാടക സമിതിക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷത്തെ ജലോത്സവ നടത്തിപ്പിന് 15 ലക്ഷം പഴയ ബാധ്യതക്കു പുറമെ കണ്ടെത്തുകയും വേണം. ടൂറിസം കലണ്ടറിൽ ഇടംപിടിച്ച നാല് ജലോത്സവങ്ങളിൽ ഒന്നാണ് പായിപ്പാട് ജലോത്സവം. മൂന്നുദിവസത്തെ കളികളിൽ ഒരുദിവസത്തേത് ദേവസ്വംബോർഡി​െൻറ നാമധേയത്തിൽ ഉള്ളതാണെങ്കിലും നാമമാത്രമായ തുകയാണ് നൽകുന്നത്. സമീപ പഞ്ചായത്തുകളായ ചെറുതനയും വീയപുരവും നടത്തിപ്പിലേക്കായി ഒരുരൂപ പോലും നൽകാറില്ല. വർഷങ്ങളായി ജലമേളക്ക് സ്പോൺസർമാരെ കിട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പായിപ്പാട് ജലോത്സവത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വള്ളംകളിക്ക് 20 ലക്ഷം അനുവദിക്കണമെന്നും ചെങ്ങന്നൂർ ആർ.ഡി.ഒ ചെയർമാനായുള്ള സംഘാടക സമിതി ആവശ്യപ്പെട്ടു. ചതുപ്പിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി ചെങ്ങന്നൂർ: ചതുപ്പിൽ താഴ്ന്ന പശുവിനെ ചെങ്ങന്നൂർ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. പണ്ടനാട് മുതവഴി കീഴ്‌ച്ചേരി വീട്ടിൽ രവീന്ദ്രൻ നായരുടെ മൂന്നു മാസം ഗർഭിണിയായ പശുവാണ് ചതുപ്പിൽ താണത്. പമ്പാനദിയുടെ തീരത്ത് പുല്ല് തിന്നുന്നതിനിടെ ചതുപ്പിലേക്ക് വീണ പശു പകുതിയോളം താഴ്ന്നു. പശുവിനെ അഴിക്കാൻ വൈകുന്നേരം 3.30ന് രവീന്ദ്രൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ രക്ഷാശ്രമം വിഫലമായി. തുടർന്നാണ് ചെങ്ങന്നൂർ ഫയർഫോഴ്സ് സംഘത്തെ വിവരമറിയിച്ചത്. വടവും ബെൽറ്റും ഉപയോഗിച്ചാണ് പശുവിനെ ഉയർത്തിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.