നിയമസഭ വജ്രജൂബിലി: ആഘോഷ പരിപാടികൾ മാറ്റിവച്ചു

ആലപ്പുഴ: നിയമസഭയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് 21, 22 തീയതികളിൽ ടൗൺഹാളിലും ജില്ല പഞ്ചായത്ത് ഹാളിലും നടത്താൻ തീരുമാനിച്ച ജില്ലതല ആഘോഷ പരിപാടികൾ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നെഹ്റു േട്രാഫി: പന്തലി​െൻറ കാൽനാട്ട് നാളെ ആലപ്പുഴ: നെഹ്റു േട്രാഫി ജലോത്സവ പന്തലി​െൻറ കാൽനാട്ട് വ്യാഴാഴ്ച രാവിലെ 10ന് പുന്നമട ഫിനിഷിങ് പോയൻറിൽ കലക്ടർ വീണ എൻ. മാധവൻ നിർവഹിക്കും. ജില്ല വികസന സമിതി യോഗം ആലപ്പുഴ: വികസന പ്രവർത്തനങ്ങൾ, പദ്ധതി പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യാൻ ജില്ല വികസന സമിതി യോഗം ജില്ല ആസൂത്രണ സമിതി സെക്രേട്ടറിയറ്റിലെ കോൺഫറൻസ് ഹാളിൽ 29ന് രാവിലെ 11ന് ചേരും. ടെൻഡർ ക്ഷണിച്ചു ആലപ്പുഴ: ജില്ലയിലെ ഐ.സി.ഡി.എസ് (അർബൻ) േപ്രാജക്ടിലെ 177 അംഗൻവാടികൾക്കുള്ള കണ്ടിജൻസി സാധനങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ 25ന് ഉച്ചയ്ക്ക് 12 വരെ സിവിൽ സ്റ്റേഷൻ അനക്സിലെ ഐ.സി.ഡി.എസ് േപ്രാജക്ട് ഓഫിസിൽ ലഭിക്കും. ഫോൺ: 0477-2251728. ഐ.ടി.ഐ പ്രവേശനം ഇന്ന് ആലപ്പുഴ: പള്ളിപ്പാട് ഗവൺമ​െൻറ് ഐ.ടി.ഐ.യിൽ എസ്.സി.വി.ടി പദ്ധതിയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ടു വർഷം), സർവേയർ (ഒരു വർഷം) എന്നീ മെട്രിക് േട്രഡുകളിലേക്ക് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ യോഗ്യതകൾ, പ്രായം, ജാതി, മറ്റു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും വിടുതൽ സർട്ടിഫിക്കറ്റ്്, രണ്ടു കളർ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ബുധനാഴ്ച രാവിലെ 10ന് രക്ഷകർത്താവിനൊപ്പം ഓഫിസിൽ എത്തണം. സൈനികർ/ വിമുക്ത ഭടൻമാർ എന്നിവരുടെ ആശ്രിതർ ജില്ല സൈനിക ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.