മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാർ 27ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന മേഖലാ കൺെവൻഷൻ തീരുമാനിച്ചു. കെ.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കോരത് പോൾ അധ്യക്ഷത വഹിച്ചു. എം.ആർ. പ്രകാശ്, കെ. മോഹനൻ, തുടങ്ങിയവർ സംസാരിച്ചു. ദേശീയ പാതയിലെ കുഴി അടച്ചു മൂവാറ്റുപുഴ: കൊച്ചി--ധനുഷ് കോടി ദേശീയ പാതയിലെ പെരുമറ്റം പാലത്തിനു ഭീഷണിയായി രൂപപെട്ട കുഴി അടച്ചു. പാലത്തിെൻറ സംരക്ഷണഭിത്തിക്ക് ഭീഷണിയായി ഭിത്തിയോട് ചേർന്ന് ഉണ്ടായിരുന്ന കുഴിയാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതർ മണ്ണിട്ടു മൂടിയത്. ഈ കുഴിയിലൂടെ വെള്ളം ഇറങ്ങി സംരക്ഷണഭിത്തിക്കടക്കം കേടുപാടുകൾ സംഭവിച്ചിരുന്നു.സംഭവത്തെ തുടർന്ന് ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാലം നവീകരണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ സംരക്ഷണഭിത്തിക്കുണ്ടായ കേടുപാടുകൾ അടക്കം നവീകരണത്തോടൊപ്പം തീർക്കാനാണ് ദേശീയപാത അധികൃതരുടെ തീരുമാനം '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.