പുതിയ ജനാധിപത്യ കൂട്ടായ്​മകൾ കാമ്പസ് രാഷ്​ട്രീയത്തെ പുതുക്കിപ്പണിയും ^ജിനമിത്ര

പുതിയ ജനാധിപത്യ കൂട്ടായ്മകൾ കാമ്പസ് രാഷ്ട്രീയത്തെ പുതുക്കിപ്പണിയും -ജിനമിത്ര കൊച്ചി: പുതിയ ജനാധിപത്യ ഭാവനകളും കൂട്ടായ്മകളും കാമ്പസ് രാഷ്ട്രീയത്തെ പുനരാവിഷ്‌കരിക്കുമെന്ന് ഫ്രേട്ടണിറ്റി മൂവ്‌മ​െൻറ് ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര. 'സാഹോദര്യത്തി​െൻറ പുതിയ ആകാശങ്ങള്‍ പണിത് നീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടില്‍ ഫ്രേട്ടണിറ്റി മൂവ്‌മ​െൻറ് നടത്തുന്ന മെംബര്‍ഷിപ് കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മഹാരാജാസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ ഉയരുന്ന പുതുതലമുറയുടെ സംവാദ രാഷ്ട്രീയത്തെയും ജനാധിപത്യ ഉണര്‍വുകളെയും അടുത്തറിയുന്നതില്‍ പരമ്പരാഗത വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരാജയപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ച് ഇടതുഫാഷിസം അടക്കി ഭരിക്കുകയാണ്. മഹാരാജാസിലും തലശ്ശേരി പാലയാട് കാമ്പസിലും ഇതര രാഷ്ട്രീയ ശബ്ദങ്ങളെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നെതന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ഹം ഷാ ജിനമിത്രയില്‍നിന്ന് അംഗത്വം സ്വീകരിച്ചു. ഫ്രേട്ടണിറ്റി യൂനിറ്റ് ഭാരവാഹികളെ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പ്രധാന കവാടത്തില്‍ നേതാക്കളെ വിദ്യാര്‍ഥികള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. കാമ്പസിനകത്തെ സെന്‍ട്രല്‍ സര്‍ക്കിളില്‍ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ ഷാ, ജനറല്‍ സെക്രട്ടറി കെ.എം. ഷെഫ്റിന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മീനു അഞ്ചാലുംമൂട്, കെ.കെ. അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂനിറ്റ് പ്രസിഡൻറ് ഫുആദ് സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് നന്ദിയും പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. മഹാരാജാസ് കാമ്പസില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ല കണ്‍വീനര്‍ അംജദ് എടത്തല, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് കണ്ണന്‍, ദിവ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.