മൂവാറ്റുപുഴ: രാഷ്ട്രപതി െതരഞ്ഞെടുപ്പ് രാജ്യത്ത് രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ തുടക്കമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ഐ.വൈ.എഫ് - -എ.ഐ.എസ്.എഫ് ദേശീയ ജാഥയായ ലോങ് മാര്‍ച്ചിന് മൂവാറ്റുപുഴയില്‍ നൽകിയ ജില്ലതല സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉണ്ടാകുന്ന അതൃപ്തിയും പ്രതിഷേധങ്ങളും മറയ്ക്കാന്‍ ബി.ജെ.പി വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. സര്‍ക്കാറിനെ എതിര്‍ക്കുന്നവരെ ജാതീയമായി വേര്‍തിരിക്കാനാണ് ശ്രമമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. 'സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ' മുദ്രാവാക്യമുയര്‍ത്തി ജില്ല അതിര്‍ത്തിയായ അച്ചന്‍ കവലയില്‍ എത്തിയ ജാഥയെ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജാഥ ക്യാപ്റ്റന്മാരായ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.തിരുമലൈ, എ.ഐ.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത് കുമാര്‍, നേതാക്കളായ കെ.എം. ദിനകരന്‍, കെ.എന്‍. സുഗതന്‍, കെ.കെ. അഷറഫ്, ഇ.എ. കുമാരന്‍, കമല സദാനന്ദന്‍, ബാബുപോള്‍, എന്‍.അരുണ്‍, പി.എസ്. കരുണാകരന്‍ നായര്‍, പി.നവകുമാര്‍, പി.കെ. ബാബുരാജ്, കെ.ആര്‍. അനീഷ്, കെ.എസ്. ജയദീപ്, എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, കെ. രാജന്‍, മുഹമ്മദ് മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.