സെപ്റ്റിക് ടാങ്ക് മാലിന്യവും തട്ടുകട മാലിന്യവും വഴിയില്‍ തള്ളുന്നവർക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം -മന്ത്രി കാക്കനാട്: സെപ്റ്റിക് ടാങ്ക് മാലിന്യം വഴിയില്‍തള്ളുന്നതിനെതിെരയും വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും മറ്റുമുള്ള മാലിന്യം തള്ളുന്നവര്‍ക്കെതിെരയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. പി.ടി. തോമസ് എം.എൽ.എയാണ് ഹരിത കേരള മിഷന്‍ പുരോഗതി അവലോകന യോഗത്തില്‍ ആവശ്യമുന്നയിച്ചത്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻറിലേക്ക് കവചിത വാഹനങ്ങളില്‍ മാത്രമേ മാലിന്യം കയറ്റാന്‍ അനുമതി നല്‍കാവൂ എന്നും എം.എൽ.എ നിര്‍ദേശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കി തൊഴിലുടമക്ക് ഉത്തരവാദിത്തം നല്‍കുന്ന വിധത്തില്‍ ലേബര്‍ ഓഫിസര്‍ മുഖേന നടപടി കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ആലുവ കെ.എസ്.ആര്‍ടി.സി ഗാരേജിനു സമീപമുള്ള മാലിന്യനിക്ഷേപം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എൽ.എ പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ തട്ടുകടകളും വഴിയോര കച്ചവടക്കാരും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്നും ഇതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. മായം കലര്‍ത്തുന്നതിനെതിരേ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കണമെന്നും വാതുരുത്തിയിലെ സെപ്‌റ്റേജ് പ്ലാൻറ് തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഷ്രെഡിങ് യൂനിറ്റുകള്‍ ആരംഭിക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുന്നുണ്ട്്. സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏര്പ്പെടുത്തുന്നതിെൻറ ഭാഗമായി തുണി സഞ്ചികള്‍ നിർമിക്കുന്നതിന് എല്ലാ വാര്‍ഡുകളിലും രണ്ടു പേര്‍ക്ക് പരിശീലനം നല്‍കും. ഈ പദ്ധതി എല്ലാ പഞ്ചായത്തുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.