ബൽദേവ് ശർമക്ക്​ സ്വീകരണം നൽകി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സ്വാഗത സംഘ രൂപവത്കരണ യോഗം നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ ബൽദേവ് ഭായ് ശർമക്ക് സ്വീകരണം നൽകി. പുസ്തകങ്ങൾ സംസ്‌കാരവും മനുഷ്യരിലെ ദിവ്യത്വവും വളർത്തുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ബൽദേവ് ശർമ പറഞ്ഞു. കുട്ടികളെ പുസ്തകങ്ങളോട് അടുപ്പിക്കണം. അതിലൂടെ സാക്ഷരകേരളത്തെ വിജ്ഞാന കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ചെയർമാന് പൊന്നാടയും ഉപഹാരവും നൽകി. നാഷനൽ ബുക്ക് ട്രസ്റ്റ് നിർവാഹക സമിതി അംഗം ഇ.എൻ. നന്ദകുമാർ, കെ.എൽ. മോഹനവർമ, ആർ. ഗോപാലകൃഷ്ണൻ, അഡ്വ. എം. ശശിശങ്കർ, ബി. പ്രകാശ് ബാബു, ഇ.എം. ഹരിദാസ്, ടി.കെ. പ്രഫുല്ലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.