ഗ്രാമാന്തരങ്ങളിലേക്ക് ഹൃദയചികിത്സ വൈദഗ്ധ്യം എത്തിക്കാൻ കൺസൾട്ട് കാർഡിയോ

കൊച്ചി: ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന ജനറൽ പ്രാക്ടീഷണർമാർക്ക് ഹൃദയാഘാത ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിൽ സൗജന്യ വിദഗ്ധോപദേശം ലഭ്യമാക്കാൻ കൺസൾട്ട്് കാർഡിയോ സേവനം അവതരിപ്പിക്കുന്നു. സ്പെഷ്യാലിറ്റി ഇൻ ഹോസ്പിറ്റൽ കാർഡിയോളജി സ​െൻററുകളുമായി ഹൃദയ ചികിത്സയിൽ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച മെഡിട്രീന ഹോസ്പിറ്റൽസാണ് കൺസൾട്ട്്് കാർഡിയോ സേവനം അവതരിപ്പിക്കുന്നത്. നിർണായകമായ ആദ്യ മണിക്കൂറുകളിൽ ചികിത്സ ലഭിക്കാൻ സാധിക്കാതെ വരുന്നത് തികച്ചും അപകടകരമായ അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുമെന്ന് ഇൻർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. എൻ. പ്രതാപ് കുമാർ പറഞ്ഞു. േഫാൺ: 751 0400100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.