കൊച്ചി: വാട്ടർ മെട്രോ പ്രോജക്ടിെൻറ ഭാഗമായി ബോട്ടുജെട്ടി നവീകരിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ), ഗ്രേറ്റർ കൊച്ചി െഡവലപ്മെൻറ് അതോറിറ്റി (ജി.സി.ഡി.എ) എന്നിവർ കരാർ ഒപ്പുവെക്കുന്നു. വാട്ടർ മെട്രോ പദ്ധതി ജനറൽ മാനേജർ കൊനൈൻ ഖാൻ, ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫ് എന്നിവരാണ് ഒപ്പുവെക്കുക. ബുധനാഴ്ച രാവിലെ 11.30ന് കൊച്ചി റവന്യൂ ടവറിൽ നടക്കുന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ സി. മോഹനൻ, കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് എന്നിവർ പെങ്കടുക്കും. ജനകീയപ്രശ്‌നങ്ങളില്‍ സമുദായ സംഘടനയുടെ ഇടപെടലുണ്ടാവണം --മാര്‍ ആലഞ്ചേരി കൊച്ചി: ജനകീയപ്രശ്‌നങ്ങളില്‍ സമുദായ സംഘടനയുടെ ഇടപെടലുണ്ടാവണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ഇടിയുന്നതിനും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ വര്‍ധിക്കുന്നതിനും കാരണം അസംഘടിതരായ കര്‍ഷകര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഇല്ലാത്തതാണ്. കര്‍ഷകര്‍ക്കായി ശക്തമായ മുന്നേറ്റങ്ങള്‍ ഉണ്ടാകണം. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് കര്‍ഷകര്‍ സജ്ജമാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നഴ്‌സുമാരുടെ ശമ്പള വർധന ആവശ്യത്തോട് കത്തോലിക്ക കോണ്‍ഗ്രസിന് അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. പ്രസിഡൻറ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, സാജു അലക്‌സ്, ബേബി പെരുമാലില്‍, ഡേവീസ് തുളുവത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.