കുളത്തിൽ പ്ലാസ്​റ്റിക് മാലിന്യം തള്ളി

കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലക്ക് പുറകിലുള്ള പിൻമറ്റം ഭാഗത്തെ കുളത്തിൽ പ്ലാസ്റ്റിക് മാലിന്യശേഖരം തള്ളിയനിലയിൽ. വയലിനോട് ചേർന്ന കുളത്തിൽ 40 ചാക്കിലേറെ മാലിന്യമാണ് ഇട്ടിരിക്കുന്നത്. ടൗണിലെ ആക്രിക്കടയിൽനിന്ന് ഉപേക്ഷിച്ച മാലിന്യമാണിതെന്ന് പരിശോധനയിൽ വ്യക്തമായി. പുനരുപയോഗിക്കാനാവാത്ത തുരുമ്പുള്ള ഇരുമ്പ്, പ്ലാസ്റ്റിക്, മറ്റ് വിവിധ മാലിന്യങ്ങൾ എന്നിവയാണ് ചാക്കുകെട്ടുകളിലുള്ളത്. സമീപത്തെ വയലിൽ നെൽകൃഷി ചെയ്തിട്ടുണ്ട്. ഇരുമ്പ് മാലിന്യം ഒഴുകി വയലിൽ പരന്നാൽ രോഗങ്ങൾക്ക് വഴിവെക്കും. കൃഷിക്കാരുടെയും നാട്ടുകാരുടെയും പരാതിെയത്തുടർന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. മാലിന്യം തള്ളിയ ടൗണിലെ ആക്രിക്കടക്കാരൻ സുബ്രഹ്മണ്യനെ വിളിപ്പിച്ച് മാലിന്യം നീക്കാൻ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.