കൊച്ചി: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ആശാഭവന്‍ (മെൻ) സ്ഥാപനത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമാന്യം നല്ല ആരോഗ്യവും സ്ഥാപനത്തിലെ അന്തേവാസികളെ പരിചരിക്കാനുള്ള സേവനതൽപരത ഉള്ളവരും ആയിരിക്കണം അപേക്ഷകര്‍. രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം. 25 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 13500 രൂപ ഓണറേറിയം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവയുടെ പകര്‍പ്പ് സഹിതം സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി (പി.ഒ) എന്ന വിലാസത്തില്‍ ഇൗ മാസം 27ന് വൈകീട്ട് നാലിനുള്ളില്‍ ലഭിക്കണം. 29ന് വൈകീട്ട് മൂന്നിന് സാമൂഹികനീതി ഓഫിസറുടെ കാര്യാലയത്തില്‍ വാക്ക്- ഇന്‍- ഇൻറർവ്യൂ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.