ഹരിത കേരള മിഷന്‍: -ജില്ലയുടെ പ്രവര്‍ത്തനം മാതൃകപരം ^മന്ത്രി എ.സി. മൊയ്തീന്‍

ഹരിത കേരള മിഷന്‍: -ജില്ലയുടെ പ്രവര്‍ത്തനം മാതൃകപരം -മന്ത്രി എ.സി. മൊയ്തീന്‍ കാക്കനാട്: ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകപരമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കലക്ടറേറ്റിൽ ഹരിതകേരളം പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ല കൈവരിച്ചത്. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കുളം നവീകരണത്തെയും മന്ത്രി അഭിനന്ദിച്ചു. ഹരിത കേരളം ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടിമ്പിള്‍ മാഗി പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസിലും കലക്ടറേറ്റിലെ ഔദ്യോഗിക ചടങ്ങുകളിലും ഹരിത മാര്‍ഗരേഖ നടപ്പാക്കി. ഡിസ്‌പോസിബിള്‍ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും ഉപയോഗം പൂർണമായി നിരോധിച്ചു. മത, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍, കാറ്ററിങ് യൂനിറ്റുകള്‍/ഓഡിറ്റോറിയം ഉടമകള്‍ എന്നിവര്‍ക്കും ഹരിതമാര്‍ഗരേഖ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഹരിത മാര്‍രേഖ പ്രകാരം നടത്തുന്ന പരിപാടികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റുകളും നല്‍കി. 40ലധികം പരിപാടികളാണ് ജില്ലയില്‍ ഇത്തരത്തില്‍ സംഘടിപ്പിച്ചത്. റമദാന്‍ വ്രതാനുഷ്ഠാനവും ഹരിത മാര്‍ഗരേഖ പ്രകാരം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഏപ്രിലില്‍ നടന്ന മലയാറ്റൂര്‍ തീര്‍ഥാടന കാലത്തും പ്ലാസ്റ്റിക്/ഡിസ്‌പോസിബിള്‍സി​െൻറ ഉപയോഗം നിരോധിച്ചു. ഹരിത മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കാന്‍ ശുചിത്വമിഷൻ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി 1.25 ലക്ഷത്തോളം ഡിസ്‌പോസിബിള്‍സ് ഈ വര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'എ​െൻറ ഹരിത ഭവനം' പദ്ധതിക്ക് തുടക്കമിട്ടു. ആദ്യഘട്ടത്തില്‍ സ​െൻറ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍, ആയിരം കുട്ടികളുടെ സഹായത്തോടെ ആറു മാസത്തിനുള്ളില്‍ 5000 വീടുകളില്‍ മാലിന്യ സംസ്‌കരണ സന്ദേശമെത്തിക്കും.സിവില്‍ സ്‌റ്റേഷനുകളിലെ ഓഫിസുകളില്‍ നിന്ന് 11 ടണ്‍ ഇ--മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് ശാസ്ത്രീയ സംസ്‌കരണത്തിനു കൈമാറി. ഖരമാലിന്യം സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്താന്‍ സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുകയാണ്. നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ എന്നീ നഗരസഭകളെയും കൊച്ചി കോര്‍പറേഷനെയും മാതൃകാസ്ഥാപനങ്ങളായി തെരഞ്ഞെടുത്തു. നവംബര്‍ ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ വിമുക്ത ജില്ലയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 8.5 ലക്ഷം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്തത്. 89 ഹെക്ടര്‍ തരിശുനിലത്തും 56 ഹെക്ടര്‍ പാടശേഖരത്തിലുമായി കൃഷിയിറക്കി. 1000 സ്‌കൂളുകള്‍ വഴി പച്ചക്കറി വിത്തും തൈകളും വിതരണംചെയ്തു. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ 50 ദിവസംകൊണ്ട് 151 കുളങ്ങളാണ് ജില്ലയില്‍ നവീകരിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡി​െൻറ സാമ്പത്തിക സഹായവും പദ്ധതിക്ക് ലഭിച്ചു. ജില്ല കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ കടമ്പ്രയാര്‍ ശുചീകരണം അവസാനഘട്ടത്തിലാണ്. കൂടാതെ 297.5 കി.മീറ്റര്‍ ജലസേചന കനാലുകളുടെ നവീകരണം, 3892 മീറ്ററില്‍ പുതിയ കാനകളുടെ നിർമാണം, 384 പുതിയ കിണറുകള്‍, 246 കുളങ്ങളുടെ നവീകരണം എന്നിവയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് മഴവെള്ള സംഭരണത്തിനായി 9519 കിണറുകള്‍ കണ്ടെത്തുകയും ഇതില്‍ 2302 കിണറുകളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. 185,571 മഴക്കുഴികള്‍ നിർമിക്കുകയും 7555 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.