പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു കൊച്ചി: കലൂര്‍ പോണോത്ത് റോഡിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്നാം നില കത്തിനശിച്ചു. വൈകീട്ട് 6.30 ഓടെയാണ് തീ കത്തിപടര്‍ന്നത്. പോണോത്ത് റോഡില്‍ ആര്‍.ജെ. ബോസിെൻറ ബോസ്മ ഹൗസിനാണ് തീപിടിച്ചത്. മൂന്നാംനിലയിലെ അടുക്കളയിലെ പാചകവാതക സിലിണ്ടർ ചോര്‍ച്ചയെ തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വീടിെൻറ മൂന്നാം നില ഭാഗികമായി തകര്‍ന്നു. സംഭവ സമയത്ത് വീട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടയുടനെ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. മുറിയില്‍ കിടന്നുറങ്ങുകയിരുന്ന ബോസ്‌കോ അപകടം നടന്ന ഉടൻ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചത് വന്‍ അപകടം ഒഴിവാക്കി. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ എന്നിവ പൂർണമായും നശിച്ചു. കൂടാതെ മൂന്നാംനിലയിലെ താമസക്കാരനായ ആദിത്യന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കിന് കേടുപാടു സംഭവിച്ചു. മുകളിലെ മറ്റു മുറികളിലെ താമസക്കാരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും തുണികളും കത്തിനശിച്ചു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് രണ്ട് ഫയര്‍ യൂനിറ്റുകള്‍ സംഭവസ്ഥലത്ത് എത്തി തീയണച്ചു. ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ തീ ആളിപ്പടര്‍ന്ന് മറ്റ് നിലകളിലേക്ക് പടരാതിരിക്കാന്‍ സഹായകമായി. വീടിെൻറ മുകള്‍ ഭാഗത്തെ മേല്‍ക്കൂരയും ജനലുകളും പ്ലാസ്റ്റിക്, െഫ്ലക്‌സ്, ഫൈബര്‍ എന്നിവ ഉപയോഗിച്ച് മൂടിയതിനാല്‍ തീയണക്കല്‍ ഏറെ സമയം നീണ്ടു. വീട്ടില്‍ സംഭവിച്ച നാശങ്ങളുടെ വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്ന് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.