ഇസ്രായേലുമായി നയതന്ത്ര ബന്ധം; പ്രതിഷേധ കൂട്ടായ്​മ ഇന്ന്​

െകാച്ചി: ഇസ്രായേലിനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാക്കിയ കേന്ദ്ര സർക്കാറി​െൻറ വിദേശ നയത്തിനെതിരെ ബുധനാഴ്ച ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ സി.പി.എം ബഹുജന കുട്ടായ്മ സംഘടിപ്പിക്കും. വൈറ്റില ജങ്ഷനിൽ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി. രാജീവ് പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. ലോറൻസ് ആലങ്ങാടും സി.എൻ. മോഹനൻ പെരുമ്പാവൂരും കെ. ചന്ദ്രൻപിള്ള കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലും എസ്. ശർമ എം.എൽ.എ പറവൂരിലും ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായഎം.പി. പേത്രാസ് നെടുമ്പാശ്ശേരിയിലും പി.എം. ഇസ്മയിൽ കോതമംഗംലം തങ്കളത്തും പി.ആർ. മുരളീധരൻ മൂവാറ്റുപുഴ പെരുമറ്റത്തും ജോൺ ഫെർണാണ്ടസ് എം.എൽ.എ പള്ളുരുത്തി കച്ചേരിപ്പടിയിലും മുളന്തുരുത്തി കാഞ്ഞിരമറ്റം മില്ലുങ്കൽ ജങ്ഷനിൽ എം.സി. സുരേന്ദ്രനും കാലടിയിൽ കെ.എൻ. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്യും. വൈപ്പിനിൽ ജില്ല കമ്മിറ്റി അംഗം കെ.എൻ. ഗോപിനാഥും ആലുവയിൽ ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈലയും കവളങ്ങാട് അടിവാട് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ്. അരുൺകുമാറും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.