എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോൺ രൂപവത്കരിക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തിെൻറ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോൺ രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം-തിരുനൽവേലി, നാഗർകോവിൽ-കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽനിന്ന് വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം തടയണമെന്നും ഇരുവർക്കും അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് റെയിൽവേയുമായി ചേർന്ന് സംസ്ഥാനം കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിട്ടുണ്ട്. എന്നാൽ മേഖല ഓഫിസ് ചെെന്നെയിലായതിനാൽ പദ്ധതികളിൽ തീരുമാനം നീണ്ടുപോകുന്നു. അതിവേഗ റെയിൽപാതയും തലശ്ശേരി-മൈസൂരു, അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയിൽവേ സോൺ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കാൻ കന്യാകുമാരി മുതൽ മംഗലാപുരം വരെ പരിധിയുള്ള പെനിൻസുലർ റെയിൽവേ സോൺ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.