കന്നുകാലി വിൽപനയും അറവും നിരോധിച്ചത് കോർപറേറ്റ്​വത്​കരിക്കാൻ ^കോടിയേരി

കന്നുകാലി വിൽപനയും അറവും നിരോധിച്ചത് കോർപറേറ്റ്വത്കരിക്കാൻ -കോടിയേരി പറവൂർ: ഇടതുസർക്കാർ അധികാരത്തിൽ വന്നതോടെ കാർഷിക മേഖലയിൽ വൻ കുതിച്ചുകയറ്റമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനകീയ ജൈവകൃഷി കാമ്പയി​െൻറ ഭാഗമായി സംയോജിത കൃഷി സംസ്ഥാനതല ശിൽപശാല ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം വന്നതോടെ പച്ചക്കറി കൃഷി ചെയ്യാനുള്ള സ്ഥലം പരിമിതമായതോെടയാണ് കാർഷികരംഗത്ത് കേരളം പിന്നാക്കം പോയത്. ഇത് തിരിച്ചുകൊണ്ടുവരാൻ പുരയിടകൃഷി ചെയ്യുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണ്. ഒരു വർഷത്തിൽ മൂന്നുപ്രാവശ്യം പച്ചക്കറി കൃഷി ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. മാംസ വ്യവസായരംഗം കോർപറേറ്റുകൾ ൈകയടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിന് ആവശ്യമായ അറവുമാടുകളെ ഇവിടെത്തന്നെ ഉണ്ടാക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കും. മാംസവ്യാപാരം കോർപറേറ്റ്വത്കരിക്കുന്നതി​െൻറ ഭാഗമായാണ് കന്നുകാലി വിൽപനയും മാടുകളുടെ അറവും കേന്ദ്രം നിരോധിച്ചതെന്ന് കോടിയേരി ആരോപിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. എസ്. ശർമ എം.എൽ.എ, ടി.കെ. മോഹനൻ, എം.സി. സുരേന്ദ്രൻ, ടി.ആർ. ബോസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ജി. അശോകൻ, പള്ളിയാക്കൽ ബാങ്ക് പ്രസിഡൻറ് പി.പി. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.പി. വിജയൻ, ഡോ. ജേക്കബ് ജോൺ, അഡ്വ. ജി. ഹരിശങ്കർ, ഡോ. സി. ഭാസ്‌കരൻ, ഡോ. എൻ. ശശി, ഡോ. കെ.ജി. പത്മകുമാർ, എൻ. വിജയൻ, ജോർജ്കുട്ടി ജേക്കബ്, ഡോ. പി. പ്രദീപ് കുമാർ, ഡോ. ജിജു പി. അലക്സ്, ഡോ. തോമസ് മാത്യു, പി. സുധീർ ബാബു, കെ. ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.