ആട്ടായം-കിഴക്കേകടവ് റോഡിെൻറ ടാറിങ്ങിന് 12- ലക്ഷം രൂപ അനുവദിച്ചു മൂവാറ്റുപുഴ: ആട്ടായം-കിഴക്കേകടവ് റോഡിെൻറ ടാറിങ്ങിന് ജില്ല പഞ്ചായത്തില്‍നിന്ന് 12- ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ പറഞ്ഞു. ഇതിെൻറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും മഴ മാറുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നും എന്‍. അരുണ്‍ പറഞ്ഞു. റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ജില്ല പഞ്ചായത്തിെൻറ 2016-17 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.