നിർത്തിയിട്ട ലോറിയുടെ ടയറുകളടക്കം കവർന്നു

മൂവാറ്റുപുഴ: റോഡരികിൽ നിർത്തിയിട്ട നാഷനൽ പെർമിറ്റ് ലോറിയുടെ ടയറുകളടക്കം കവർന്നു. വാഴക്കുളം പരീക്കപീടിക ഈസ്റ്റേൺ കമ്പനിക്ക് സമീപം നിർത്തിയിട്ട ലോറി ജാക്കിവെച്ച് ഉയർത്തിയാണ് പിൻഭാഗത്തെ നാല് ടയറുകൾ മോഷ്ടിച്ചത്. തിങ്കളാഴ്ച പുലർെച്ചയാണ് സംഭവം. രാത്രി 12 വരെ ഇതിനു സമീപമുള്ള ഗ്രൗണ്ടിൽ യുവാക്കൾ ഷട്ടിൽ കളിച്ചിരുന്നു. ഇവർ പോയശേഷമാണ് കവർച്ച നടന്നത്. ലോറിയിലുണ്ടായിരുന്ന പടുതയും വടവും മോഷ്ടാക്കൾ കൊണ്ടുപോയി. തിരക്കേറിയ മൂവാറ്റുപുഴ-തൊടുപുഴ സംസ്ഥാനപാതയോരത്തെ വാഴക്കുളം ടൗണിനു സമീപമുണ്ടായ മോഷണം പൊലീസിനെയും ഞെട്ടിച്ചു. പുറമെനിന്ന് കൊണ്ടുവന്ന ജാക്കി ഉപയോഗിച്ചാണ് ലോറിയുടെ പിൻഭാഗം ഉയർത്തിയത്. വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പ്രിൻസ് െസബാസ്റ്റ്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.