കൊച്ചി: കാർഷിക സഹകരണ സംഘങ്ങളെയും ആദായനികുതി പരിധിയിൽ ഉൾപ്പെടുത്താൻ ആദായനികുതി വിഭാഗം ഒരുങ്ങുന്നു. സംഘാംഗങ്ങളുടെ അനധികൃത സമ്പാദ്യം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. കാർഷിക ആവശ്യങ്ങൾക്ക് ആരംഭിച്ച സംഘങ്ങളിലെ അംഗങ്ങൾ കോടികളുടെ നിക്ഷേപം നടത്തിയതായി വകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങളെയും എംപ്ലോയീസ് സഹകരണ സംഘങ്ങെളയും നേരേത്ത ഉൾപ്പെടുത്തിയിരുന്നു. കാർഷിക സഹകരണ സ്ഥാപനങ്ങൾ ബാങ്കുകളുടെ രീതിയിൽ ബിസിനസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനേക്കാൾ അധിക പലിശയാണ് ഇത്തരം സംഘങ്ങളിൽനിന്ന് ലഭിക്കുന്നത്. ആദായ നികുതി സംബന്ധിച്ച വിവരങ്ങൾ ആരായുേമ്പാൾ സഹകരണ സംഘങ്ങളാണെന്ന ന്യായമാണ് പറയാറുള്ളത്. നോട്ട് നിരോധനത്തിന് ശേഷം നഗര-ജില്ല-സംസ്ഥാന സഹകരണ ബാങ്കുകൾ ആദായ നികുതിയുടെ പരിധിയിൽ വന്നിരുന്നു. ഇതിന് ശേഷം വാർഷിക സാമ്പത്തിക റിപ്പോട്ട് സമർപ്പിച്ചിരുന്ന ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ സംവിധാനത്തിലേക്ക് മാറി. ഇതോടെ അക്കൗണ്ട് ഉടമകളെ സംബന്ധിച്ച വിവരം ബാങ്കുകൾ നേരിട്ട് അപ്ലോഡ് ചെയ്യുകയാണ്. കെ.വൈ.സി, പാൻ നമ്പർ, ആധാർ എന്നിവയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് ഉടമയെ സംബന്ധിച്ച് വ്യക്തമായ വിവരം ആദായ നികുതി അധികൃതർക്ക് ലഭിക്കും. അതേസമയം, ആദായ നികുതി രേഖ സമർപ്പിക്കാത്ത അയ്യായിരത്തോളം എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റികൾക്കും പ്രാഥമിക സഹകരണ സംഘങ്ങൾക്കും നോട്ടീസ് അയച്ചു. എന്നാൽ, സംഘങ്ങൾക്ക് മാത്രമാണ് അയച്ചതെന്നും വ്യക്തികൾക്ക് നൽകിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു. നോട്ടീസ് ലഭിച്ചവർ ഒാൺലൈൻ വഴി നികുതി സംബന്ധമായ ഫയലുകൾ സമർപ്പിച്ചതായും മറ്റുചിലർ നേരിെട്ടത്തി ഫയൽ റിേട്ടൺ ചെയ്തതായും അധികൃതർ അറിയിച്ചു. കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.